Tuesday, February 17, 2009

വാചകമേള - എസ് രമേശന്‍ നായര്‍

മലയാള മനോരമ, 2009 ജനുവരി 17

വാചകമേള

സ്ക്രീനില്‍ ഇവര്‍ ചെയ്യുന്നതെന്താണ്‌? ലബ്ധപ്രതിഷ്ഠരായ ഗായകര്‍ അത്യന്ത ഹൃദ്യമായി ആലപിച്ച കുറെ ഗാനങ്ങളെ അതേപടി ഏറ്റുപാടാന്‍ ശ്രമിക്കുന്നു. അതായത്‌ ഒരു ശബ്ദാനുകരണം. പുതിയ ഭാഷയില്‍ പറഞ്ഞാല്‍ സംഗീത മിമിക്രി. അങ്ങനെയൊരു ആവിഷ്ക്കരണത്തില്‍ മുങ്ങിത്താഴുന്നവരില്‍ നിന്ന് നമുക്ക്‌ എന്നെങ്കിലും ഒരു മൗലികപ്രതിഭയുടെ മുത്ത്‌ കൈവരുമോ? അത്തരം അനുകരണങ്ങളെ ഒറിജിനലിനെക്കാള്‍ കേമം ആക്കാമെന്ന അന്ധവിശ്വാസത്തോടെ ഇഴകീറി പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സംഗീത സംവിധായകരോട്‌ - അവര്‍ എത്ര കേമന്മാരായിരുന്നാലും - സഹതിപിക്കുകയേ നിവൃത്തിയുള്ളൂ.

എസ്‌ രമേശന്‍ നായര്‍

Sunday, September 28, 2008

റ്റെലവിഷന്‍‌ വിരോധഭാസങ്ങള്‍

അടുത്തസമയത്ത് റ്റെലവിഷനില്‍ കണ്ട ചില വിരോധഭാസങ്ങള്‍

ഒരുപെണ്‍കുട്ടി, ദുബായ് നഗരത്തെക്കുറിച്ചും അവിടുത്തെ പ്രകൃതിഭംഗിയെക്കുറിച്ചും വര്‍ണ്ണിക്കുന്നു:

“ദൈവം ദുബായിക്ക് മാത്രം കനിഞ്ഞു നല്‍‌കിയ ഒരു വരദാനംമാണ് ഈ മരുഭൂമി. (ദുബായില്‍ മാത്രമേയൊള്ളോ മരുഭൂമി?)

രവിവര്‍മ്മ ചിത്രങ്ങളില്‍ കാണാറുള്ള അതേ പ്രകൃതിഭംഗി ഇവിടെ നമ്മള്‍ക്ക് കാണാം”.(ഞാന്‍ സാധാരണ കണ്ടിട്ടുള്ള രവിവര്‍മ്മ ചിത്രങ്ങളില്‍‌ ഒന്നും അദ്ദേഹം പ്രകൃതിഭംഗി വിഷയമാക്കി കണ്ടിട്ടില്ല!)

ആള്‍ദൈവങ്ങളെക്കുറിച്ചുള്ള വാര്‍ത്താസമയത്ത് സ്ക്രീനില്‍ സബ്‌റ്റൈടിലാ‍യി “സര്‍വ്വൈശ്വര്യങ്ങളുടെയും, മാന്ത്രിക ഏലസ്സുകളുടേയും പരസ്യം“

പരസ്യം: നിറപറ ദോശ - തട്ടുപൊളിപ്പന്‍ ദോശ..
എന്താണാവോ ഈ ‘തട്ടുപൊളിപ്പ‘ന്റെ ഇപ്പോഴുള്ള അര്‍ത്ഥം?

Monday, February 11, 2008

നിലവിളി

വളരെ നാളുകള്‍ക്ക് മുന്‍പ് എന്റെ മനസ്സില്‍ ഇടംപിടിച്ച ഈ കവിത Charles R. Goodrum ന്റെ Classic ആയ "You Needed Me" എന്ന പാട്ടിനെ അടിസ്ഥാനമാക്കി ആരോ എഴുതിയതാണ്.
കവിതയ്ക്ക് നീളം കുറെകൂടി പോയി എന്ന് തോന്നുന്നവോ? എന്നിരുന്നാലും അതിന്റെ സന്ദേശം കൊണ്ട് വായനാസുഖം തീരെ നഷ്ടപ്പെടുന്നില്ല. അല്ലേ? അതിനാല്‍ പ്രീയ വായനക്കാര്‍ ക്ഷമയോടെ അവസാനംവരെ വായിക്കുകയും അതിന്റെ സന്ദേശം ഉള്‍ക്കൊള്ളുകയും ചെയ്യും എന്ന് വിശ്വസിക്കുന്നു.

ഗര്‍ഭ്ഭച്ഛിദ്രത്തിനെതിരെയുള്ള ഒരു ആഹ്വാനമായി ഈ കവിതയെ ആരെങ്കിലും കാണുന്നെവെങ്കില്‍, ദയവായി ഇത് മറ്റുള്ളവര്‍ കൂടി വായിക്കാന്‍ പ്രോത്സാഹിപ്പിക്കക! അങ്ങനെ ഭാവിയില്‍ കുറെ ആളുകളെങ്കിലും ഈ നിലവിളിയില്‍നിന്ന് രക്ഷപെടട്ടെ. നന്ദി!!

I cried a tear, you gouged my eye.
I was confused, you stole my mind.
I had a soul; you ripped it out of me.
You killed your child, and just to keep your dignity.
But Mom, I needed you.
I needed you.
You had a choice, you chose to kill.
My dad, your mom, they forced your will.
They put you high, upon a pedestal.
So high that I was forced to see eternity.
I needed you.
I needed you.
I can't believe it's you, the mommy Jesus gave me to.
I needed you, and you weren't there.
You made me leave.
I had to leave. But Mom, I needed you.
I needed you.
I thought I'd found someone who really cared.
I needed you.
You bought your freedom with my soul.
Your baby's dead, now you can roam.
I wanted you, I wanted love.
Until the last, you were my friend.
I needed you.
What's this you dream?
My horrid death? Wait Mom, wake up, It's just a test.
Tomorrow was the day
When I would say goodbye.
And now you know just how I feel.
So don't believe the lie! I love you Mom.
I want to live.
You have a choice, my life to give.
The pain you'll feel
If you choose death
Will never leave.
Your heart won't rest.
You have the chance to make it right.
Your final warning
This is the night.
When you wake up
You'll know I'm here.
God let me speak.
But will you hear?
If you choose life, you'll never doubt
The choice you made.
What life's about!
You'll feel the joy
Of a baby's smile.
You'll have me near
For just a while.
You'll see me run, you'll see me laugh.
You'll see me stare
At a giwaffe! Mom, I'm yours.
I'm here inside.
I feel your heart.
I know you're mine.
Now make the choice
That's right for me.
Like I was here, and I was three.
Pretend you've held my little hand.
Pretend I was your little man.
I need you Mom.
I need your love.
I'm your gift
From God above.
No matter how I came to be, Just love me
Mom, like I was three.
Give me life. Don't give me death.
You have your chance.
Now do your best.
I needed you.
I needed you.

Tuesday, September 18, 2007

കണ്ടവരുണ്ടോ?

അല്‍പ്പം രാഷ്ട്രീയം പറഞ്ഞോട്ടെ?

ഒരുകാലത്ത് വാര്‍‌ത്താമാദ്ധ്യമങ്ങളില്‍‌ നിറഞുനിന്നിരുന്ന രണ്ട് രാഷ്ട്രീയ താരങ്ങളാണല്ലോ ചെറിയാന്‍‌ ഫിലിപ്പും, ശോഭനാ ജോര്‍‌ജ്ജും. ഇപ്പോള്‍‌ അവരെവിടെയാണ്? പലയിടത്ത് പരതിയിട്ടും കാണാനേയില്ല.

ഇവിടെ ഈ രണ്ട് പേരുകള്‍‌ ഒരുമിച്ച് വന്നതുകൊണ്ട് മാന്യവാ‍യനക്കാര്‍‌ തെറ്റിദ്ധരിക്കരുത്.

Sunday, September 02, 2007

പൊയ്‌മുഖത്തിന്റെ തുടക്കം

ഇതാ ഇവിടെ തുടങ്ങുകയായി; മനസ്സില്‍ തോന്നുന്ന ചിലതൊക്കെ പ്രീയ വായനക്കാരുമായി പങ്കുവയ്ക്കാന്‍. തത്‌ക്കാലം ആരോടും നേരിട്ട്‌ പറയാന്‍ വയ്യാതെ, പൊയ്‌മുഖത്തിന്റെ മറവില്‍....!

ചിലപ്പോള്‍ എഴുത്തിനും, മറ്റുചിലപ്പോള്‍ എഴുത്തുകള്‍ക്കുള്ളിലെ എഴുത്തുകളും തമ്മില്‍ പരസ്പരബന്ധം ഇല്ലായിരിക്കാം. കൂട്ടൂകാരേ, സദയം ക്ഷമിക്കുക, പ്രോല്‍സാഹിപ്പിക്കുക..!"

"പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ....
പുത്തനൊരായുധമാണ്‌ നിനക്കത്‌
പുസ്തകം കയ്യിലെടുത്തോളൂ..."

എന്ന ആഹ്വാനം ഇപ്പോഴും എന്റെ കര്‍ണ്ണപുടങ്ങളില്‍ മാറ്റൊലിക്കൊള്ളുന്നു. ചെറുപ്പകാലങ്ങളില്‍ ഞാനും ഏറ്റുപാടിയിരുന്നു അതില്‍ ചിലതൊക്കെ. അന്ന് അങ്ങനെ പാടാനും പഠിപ്പിക്കാനും, ആളുകളെ ബോധവല്‍ക്കരിക്കാനുമൊക്കെ ഒരു ശ്രമം നടന്നിരുന്നു. ഇന്നതൊക്കെ നാട്ടിലുണ്ടോ ആവോ?