Sunday, September 02, 2007

പൊയ്‌മുഖത്തിന്റെ തുടക്കം

ഇതാ ഇവിടെ തുടങ്ങുകയായി; മനസ്സില്‍ തോന്നുന്ന ചിലതൊക്കെ പ്രീയ വായനക്കാരുമായി പങ്കുവയ്ക്കാന്‍. തത്‌ക്കാലം ആരോടും നേരിട്ട്‌ പറയാന്‍ വയ്യാതെ, പൊയ്‌മുഖത്തിന്റെ മറവില്‍....!

ചിലപ്പോള്‍ എഴുത്തിനും, മറ്റുചിലപ്പോള്‍ എഴുത്തുകള്‍ക്കുള്ളിലെ എഴുത്തുകളും തമ്മില്‍ പരസ്പരബന്ധം ഇല്ലായിരിക്കാം. കൂട്ടൂകാരേ, സദയം ക്ഷമിക്കുക, പ്രോല്‍സാഹിപ്പിക്കുക..!"

"പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ....
പുത്തനൊരായുധമാണ്‌ നിനക്കത്‌
പുസ്തകം കയ്യിലെടുത്തോളൂ..."

എന്ന ആഹ്വാനം ഇപ്പോഴും എന്റെ കര്‍ണ്ണപുടങ്ങളില്‍ മാറ്റൊലിക്കൊള്ളുന്നു. ചെറുപ്പകാലങ്ങളില്‍ ഞാനും ഏറ്റുപാടിയിരുന്നു അതില്‍ ചിലതൊക്കെ. അന്ന് അങ്ങനെ പാടാനും പഠിപ്പിക്കാനും, ആളുകളെ ബോധവല്‍ക്കരിക്കാനുമൊക്കെ ഒരു ശ്രമം നടന്നിരുന്നു. ഇന്നതൊക്കെ നാട്ടിലുണ്ടോ ആവോ?

9 comments:

പൊയ്‌മുഖം said...

ഇതാ ഇവിടെ തുടങ്ങുകയായി; മനസ്സില്‍ തോന്നുന്ന ചിലതൊക്കെ പ്രീയ വായനക്കാരുമായി പങ്കുവയ്ക്കാന്‍. തത്‌ക്കാലം ആരോടും നേരിട്ട്‌ പറയാന്‍ വയ്യാതെ, പൊയ്‌മുഖത്തിന്റെ മറവില്‍....!

Sanal Kumar Sasidharan said...

സ്വാഗതം.
പുസ്തകം കയ്യിലെടുത്തവരൊക്കെ പട്ടിണികിടന്നു മരിച്ചുകാണും :)

മറ്റൊരാള്‍ | GG said...

സ്വാഗതം.
ഇത്‌ നല്ല ഒരു തുടക്കമാകട്ടേ..

"എന്തിനധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നിങ്ങള്‍ പഠിയ്ക്കേണം,
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായ്‌ മാറീടാന്‍"

സഹയാത്രികന്‍ said...

അങ്ങേക്ക് സ്വാഗതം...

ഏ.ആര്‍. നജീം said...

സുസ്വാഗതം
:)

ശ്രീ said...

സ്വ്വാഗതം!

പൊയ്‌മുഖം said...

സനാതന്‍‌, മറ്റൊരാള്‍‌, സഹയാത്രികന്‍‌, നജീം, ശ്രീ, പിന്നെ ഇവിടെ വന്ന് പോയ എല്ലാ കൂട്ടുകാര്‍‌ക്കും നന്ദി. വല്ലപ്പോഴുമൊക്കെ ഇങ്ങോട്ടൊക്കെ എത്തിനോക്കി പ്രോല്‍‌സാഹിപ്പിക്കുക.

Satheesh Haripad said...
This comment has been removed by the author.
Satheesh Haripad said...

അന്ന് പുസ്തകം കയ്യിലെടുത്തവരൊക്കെ കാരണമാണ്‌ ഇന്ന് പലരും മൂന്നുനേരം കഞ്ഞികുടിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നത്- ആ സ്വാതന്ത്ര്യം വേണ്ടരീതിയിൽ തന്നെയാണോ ഇന്നത്തെ തലമുറ ഉപയോഗിക്കുന്നത് എന്നൊരു മറുചോദ്യം.
satheeshharipad.blogspot.com