Sunday, September 28, 2008

റ്റെലവിഷന്‍‌ വിരോധഭാസങ്ങള്‍

അടുത്തസമയത്ത് റ്റെലവിഷനില്‍ കണ്ട ചില വിരോധഭാസങ്ങള്‍

ഒരുപെണ്‍കുട്ടി, ദുബായ് നഗരത്തെക്കുറിച്ചും അവിടുത്തെ പ്രകൃതിഭംഗിയെക്കുറിച്ചും വര്‍ണ്ണിക്കുന്നു:

“ദൈവം ദുബായിക്ക് മാത്രം കനിഞ്ഞു നല്‍‌കിയ ഒരു വരദാനംമാണ് ഈ മരുഭൂമി. (ദുബായില്‍ മാത്രമേയൊള്ളോ മരുഭൂമി?)

രവിവര്‍മ്മ ചിത്രങ്ങളില്‍ കാണാറുള്ള അതേ പ്രകൃതിഭംഗി ഇവിടെ നമ്മള്‍ക്ക് കാണാം”.(ഞാന്‍ സാധാരണ കണ്ടിട്ടുള്ള രവിവര്‍മ്മ ചിത്രങ്ങളില്‍‌ ഒന്നും അദ്ദേഹം പ്രകൃതിഭംഗി വിഷയമാക്കി കണ്ടിട്ടില്ല!)

ആള്‍ദൈവങ്ങളെക്കുറിച്ചുള്ള വാര്‍ത്താസമയത്ത് സ്ക്രീനില്‍ സബ്‌റ്റൈടിലാ‍യി “സര്‍വ്വൈശ്വര്യങ്ങളുടെയും, മാന്ത്രിക ഏലസ്സുകളുടേയും പരസ്യം“

പരസ്യം: നിറപറ ദോശ - തട്ടുപൊളിപ്പന്‍ ദോശ..
എന്താണാവോ ഈ ‘തട്ടുപൊളിപ്പ‘ന്റെ ഇപ്പോഴുള്ള അര്‍ത്ഥം?

4 comments:

പൊയ്‌മുഖം said...

അടുത്തസമയത്ത് റ്റെലവിഷനില്‍ കണ്ട ചില വിരോധഭാസങ്ങള്‍!!!

സഹിച്ചാലും!

anushka said...

ഭാസുരേന്ദ്രബാബു ഒരേ സമയം രണ്ട് ചാനലുകളില്‍ ലൈവ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതു കണ്ടിട്ടുണ്ട്..

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹി ഹി. കലക്കന്‍! ദൈവം കനിഞ്ഞു നല്‍കിയ മരുഭൂമി ഏറെ ഇഷ്ടപ്പെട്ടു

ഗുരുജി said...

ഇവർ പറയുന്നതെന്തെന്ന് ഇവർക്ക്‌
തന്നെ അറിയില്ല.ഇവരോട്‌ പൊറുക്കണേ....